My Posts

Tools and Notes Arranged Subject Wise   »«   Tools and Notes Arranged Subject Wise   »«   Tools and Notes Arranged Subject Wise   »«  

Monday, 27 December 2021

Own Fund Payments for Implementing Officers (നിര്‍വഹണ ഉദ്യോഗസ്ഥരുടെ തനതുഫണ്ട്/സംയോജിത വിഹിതം ബില്ലുകള്‍ )

 പല അക്കൗണ്ടന്‍റുമാരും ഉന്നയിക്കാറുള്ള ചില ചോദ്യങ്ങള്‍-


?   പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ള തനതുഫണ്ട്, ബ്ലോക്ക്  പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വിഹിതങ്ങള്‍ തുടങ്ങിയവയില്‍  ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്യേണ്ടത് സെക്രട്ടറി ആണല്ലോ. 

അപ്പോള്‍ A.E യുടെ ബില്ലിലെ കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും സെക്രട്ടറി തന്നെയല്ലേ ട്രാൻസ്ഫർ ചെയ്യേണ്ടത്. അങ്ങനെ എങ്കിൽ A.E യുടെ ബില്ലിലെ IT, KCWWF, GST എന്നിവ സെക്രട്ടറി തന്നെയാണോ അടവാക്കേണ്ടത്?

റോഡ് അറ്റകുറ്റപ്പണിക്കും പുതിയ റോഡ് നിർമാണത്തിനും അക്കൗണ്ട് ഹെഡ്  വേറെയാണോ. അത് ഏതൊക്കെയാണ്?

?  A. E യുടെ ബിൽ പേയ്‌മെന്റ് ഓര്‍ഡര്‍ തയ്യാറാക്കുമ്പോള്‍ net payable അക്കൗണ്ട് head ഏതാണ്?



= കോൺട്രാക്ടറുടെ അക്കൗണ്ടിലേയ്ക്കും, KCWWF നും സെക്രട്ടറിക്ക് തന്നെ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. IT, GST എന്നിവ അടവാക്കുന്നതിനായി AE യ്ക്ക് ആ തുകയ്ക്കുള്ള ചെക്ക് നല്കി വിനിയോഗസാക്ഷ്യപത്രം വാങ്ങാവുന്നതാണ്.

റോഡ് മെയിൻ്റനസ് 2 ൽ തുടങ്ങുന്ന ഹെഡിലും, റോഡ് നിർമ്മാണം 4 ൽ തുടങ്ങുന്ന ഹെഡിലും കാണിക്കാവുന്നതാണ്

മറ്റൊരു ഓപ്ഷൻ കൂടി ഉണ്ട്. GST ചെല്ലാൻ AE യുടെ ലോഗിനിൽ തയ്യാറാക്കി സെക്രട്ടറിക്ക് അടവാക്കാവുന്നതാണ്. ബാങ്ക് മുഖേന income tax അടക്കുമ്പോൾ AE യുടെ TAN നമ്പർ ഉപയോഗിച്ച് അടക്കാവുന്നതാണ്

KCWWF പിരിച്ചെടുക്കുന്നതിനു ഒരു user charge ഈടാക്കണം.  (പിരിവ് തുകയുടെ 1%)

  ആ തുക പഞ്ചായത്തിന് അവകാശപ്പെട്ടതാണ്. ഏതെങ്കിലും ഒരു income ഹെഡിൽ അത് receipt ചെയ്യുക

തുക അക്കൗന്റിൽ വരവ് വന്നതാണെങ്കിൽ. അല്ലെങ്കിൽ പേയ്മെന്റ് ഓർഡർ തയ്യാറാക്കുമ്പോള്‍ ആ ഹെഡിൽ റിക്കവറി ആയി കാണിക്കുക

BiMS വഴി ആണ് പേയ്മെന്റ് ചെയ്യുന്നത് എങ്കിൽ തുക കരാറുകാരന് നൽകാം



നെറ്റ് പേയബിള്‍ അക്കൗണ്ട് ഹെഡ് സംബന്ധിച്ച്

ഈ വിഷയം പരിചയസമ്പന്നരായ അക്കൗണ്ടന്‍റുമാര്‍ പലരും അവഗണിക്കാറുള്ളതാണ്. ഭൂരിഭാഗം ചെലവുകളും സാംഖ്യയില്‍ രേഖപ്പെടുത്തുമ്പോള്‍ 

മുകളിലെ Account Head (Dr) എന്നിടത്തും

താഴെ Net Payable (Acc. Head) എന്നിടത്തും

ഒരേ ഹെഡ് ഓഫ് അക്കൗണ്ട് തെരഞ്ഞെടുക്കുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. മുകളില്‍ 210200301 Monthly Honorarium - President എന്ന ഹെഡ് നല്‍കിയാല്‍ താഴെയും 210200301 Monthly Honorarium - President ഹെഡ് തന്നെ നല്‍കുകയാണ് നമുക്കു പരിചിതമായ രീതി.

പക്ഷേ, ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് രീതിയില്‍ ഇതിനെ വ്യത്യസ്തമായി കാണാന്‍ ശ്രമിക്കേണ്ടതുണ്ട്. മുഴുവന്‍ ചെലവുകളും പേയബിള്‍ ആക്കി ചെലവു ചെയ്യാനും മുഴുവന്‍ വരവുകളും റീസീവബിള്‍ ആക്കി വരവുവെക്കാനും ശ്രമിക്കണം. നമുക്കറിയാം ഇപ്പോഴും കുറേ വരവുകള്‍ നേരിട്ട് 1ല്‍ സ്വീകരിക്കുന്നുണ്ട്. അതിന്‍റെ അളവു കുറയ്ക്കണം. പലിശ, പിഴ തുടങ്ങി മുന്‍കൂട്ടി കാണാന്‍ കഴിയാത്തവ മാത്രം ഇന്‍കം ആക്കണം. ബാക്കിയുള്ളവ റിസീവബിള്‍ ആക്കി രശീതി ചെയ്യണം.

ഇതേപോലെ, ചെലവുകളും സാദ്ധ്യമായിടത്തെല്ലാം പേയബിള്‍ കണ്‍ട്രോള്‍ അക്കൗണ്ട് വഴി ചെയ്യണം. ഉദാഹരണത്തിന് 210100101 Salaries - Secretary എന്ന ഹെഡ്ഡില്‍ പേയ്മെന്‍റ് ചെയ്യുമ്പോള്‍ 

350110101 Employee Liabilities - Gross Salary Payable

350110102 Employee Liabilities - Net Salary Payable

എന്നിവയുടെ ഉപയോഗം നാം ശ്രദ്ധിച്ചുകാണും.

ഇതേപോലെ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകളില്‍ ഒരിക്കലും ഏറ്റവും മുകളിലെ Payment Type ഭാഗത്ത് Admin.Expense Without Recovery പോലുള്ള എസ്റ്റാബ്ലിഷ്മെന്‍റ് ഹെഡ്ഡുകള്‍ തെരഞ്ഞെടുക്കരുത്. അവിടെ Development Fund Expenditure (Capital, Other Than Capital......) തുടങ്ങിയ ഹെഡ്ഡുകള്‍ തെരഞ്ഞെടുക്കണം. അങ്ങനെ ചെയ്യുമ്പോള്‍ 

മുകളില്‍ Account Head (Dr) എന്നിടത്ത് 25ല്‍ ആരംഭിക്കുന്ന പദ്ധതി റെവന്യൂ ചെലവ് ഹെഡ്ഡുകളോ 410ല്‍ ആരംഭിക്കുന്ന ആസ്തി ഹെഡ്ഡുകളോ നല്‍കിയാലും

താഴെ Net Payable (Acc. Head) എന്നിടത്ത് ഓട്ടോമാറ്റിക് ആയി ഹെഡ് വരില്ല. അവിടെ 

350100101 Suppliers’ Control Account

350100201 Contractors’ Control Account

350100301 Beneficiary Committee Conveners’ Control Account

350100401 Professionals’ Control Account

350100501 Elected Representatives’  Control Account

350109901 Other Creditors  Control Account

350110101 Employee Liabilities - Gross Salary Payable

തുടങ്ങിയവയാണ് വരിക. പദ്ധതിയില്‍ മിക്കവാറും കോണ്‍ട്രാക്ടര്‍, സപ്ലയര്‍, ബെനഫിഷ്യറി കമ്മിറ്റി തുടങ്ങിയവ തെരഞ്ഞെടുക്കാം.

ഈ രീതി ശീലിക്കുന്നത് ILGMSലേക്കു മാറുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും ഉപകരിക്കും. കാരണം അവിടെ മുഴുവന്‍ പേയ്മെന്‍റുകളും കണ്‍ട്രോള്‍ അക്കൗണ്ട് വഴി പേയബിള്‍ ആക്കിയ ശേഷമാണ് ചെലവു രേഖപ്പെടുത്തുന്നത്.



Contributors


Manoj Mukundan, HC, Anakkara GP, Palakkad        9446 407 279 

Shinaj V H HC Tarur GP, Palakkad    9633149868  

Vipin Das P K ACC Vallappuzha GP Palakkad        94951 53710 

Bindu ACC Thachampara GP, Palakkad        82818 39988

No comments:

Post a Comment

Deduction of Honorarium of Members due to Covid (മാനവേതനത്തില്‍നിന്ന് കുറവു ചെയ്ത കോവിഡ് അനുബന്ധ തുക )

 ജനപ്രതിനിധികളുടെ മാനവേതനത്തില്‍നിന്ന് കുറവു ചെയ്ത കോവിഡ് അനുബന്ധ തുക സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികള്‍ ഇനി പറയും പ്രകാരമാണ്. 1. തുക തന...