Budget Preparation Helper (for Panchayaths) 2022-23
***ബജറ്റ് തയ്യാറാക്കാം. എളുപ്പത്തില്‍
***പ്രിന്റ് എടുക്കാം - Landscape or Portrati
***അനുബന്ധ റിപ്പോര്‍ട്ടുകളും കവര്‍ പേജും അടക്കം നമുക്കു തന്നെ ബജറ്റ് പുസ്തകരൂപത്തില്‍ തയ്യാറാക്കാം.
***അനുബന്ധ റിപ്പോര്‍ട്ടുകളും കവര്‍ പേജും അടക്കം നമുക്കു തന്നെ ബജറ്റ് പുസ്തകരൂപത്തില്‍ തയ്യാറാക്കാം.
***മിനുട്ട്സിന്‍റെ
ഭാഗമാക്കുന്നതിനായി പിഡിഎഫ് രൂപത്തില്‍ എക്സ്പോര്‍ട്ട് ചെയ്തെടുക്കാം.
ആവശ്യമെങ്കില്‍ കോപ്പി പേസ്റ്റും ചെയ്യാം. (Print (L) ഷീറ്റിലെ ഡാറ്റ
സെലക്ട് ചെയ്ത് കോപ്പി ചെയ്യാവുന്നതാണ്.)
ബജറ്റ് തയ്യാറാക്കുന്നതിനായി കിലയും പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക്കും ചേര്‍ന്നു തയ്യാറാക്കിയ ബജറ്റ് പ്രെപ്പറേഷന്‍ ഹെല്‍പ്പര്‍ എന്ന ടൂളിനെക്കുറിച്ച്
2022-23 സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എത്രയും വേഗം അതിനായുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.
ഇതിനായി ആദ്യം www.PanchayathHelpDesk.
ഇനി 2020-21 അന്തിമകണക്കുകളും 2021-22ലെ നിലവിലെ കണക്കുകളും താരതമ്യപ്പെടുത്തി, 2021-22 ലെ ബജറ്റ് പരിഷ്‌ക്കരിക്കുക.
തുടര്‍ന്ന് 2022-23ലേക്കുള്ള കണക്കുകള്‍ കരട് തയ്യാറാക്കുക.
ഈ ടൂളിന്റെ ഏറ്റവും വലിയ സവിശേഷത ബജറ്റ് മുഴുവനായും ഒരേ ഷീറ്റില്‍നിന്നും ഒറ്റയടിക്കു പ്രിന്റ് നല്‍കാമെന്നതാണ്. അതുപോലെ ഡാറ്റയില്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കി ലഘുരൂപത്തില്‍ പ്രിന്റ് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്. ഒരൊറ്റ ഷീറ്റിലായതിനാല്‍ പിഡിഎഫ് രൂപത്തിലേക്ക് സേവ് ചെയ്താല്‍ സകര്‍മ്മയിലേക്കും വെബ്‌സൈറ്റിലേക്കും അപ്.ലോഡ് ചെയ്യാനും എളുപ്പമാണ്. ആവശ്യമെങ്കില്‍ കോപ്പി പേസ്റ്റും ചെയ്യാം. (Print (L) ഷീറ്റിലെ ഡാറ്റ സെലക്ട് ചെയ്ത് കോപ്പി ചെയ്യാവുന്നതാണ്.)
പല പഞ്ചായത്തുകളിലും ബജറ്റിന്റെ പൂര്‍ണ്ണരൂപം പ്രിന്റെടുത്തു സൂക്ഷിക്കുമെങ്കിലും അത് വിതരണം ചെയ്യാറില്ല. അങ്ങനെ ചെയ്യണമെന്ന് പലരും ആവശ്യപ്പെടാറുണ്ടെങ്കിലും, നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അത് ഒഴിവാക്കാറുണ്ട്. അതിനു പ്രധാന കാരണം 50-70 പേജുകള്‍ ഒരു കോപ്പിക്കു വേണ്ടിവരും എന്നതിനാലാണ്. അതില്‍ പലഭാഗവും ആ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം അപ്രസക്തവും ആകാറുണ്ട്. പ്രത്യേകിച്ചും ബജറ്റ് വര്‍ഷങ്ങളില്‍ വകയിരുത്തലുകള്‍ വരാത്ത വരികള്‍. ഇത്തരം ഭാഗങ്ങള്‍ ഒഴിവാക്കുന്നതിനായി Budget Short എന്നൊരു ഷീറ്റ് കൂടി ചേര്‍ത്തിട്ടുണ്ട്. ഇതിലെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചാല്‍ 10-14 പുറത്തില്‍ (5-7 ഷീറ്റ്) നമുക്ക് ബജറ്റിന്റെ ഏകദേശരൂപം പ്രിന്റ് നല്‍കാന്‍ സാധിക്കും. ഇത് എല്ലാവര്‍ക്കും നല്‍കുമ്പോള്‍ സങ്കടം വരില്ലെന്നു കരുതാം.
ജില്ലാ ആസൂത്രണ സമിതി മുമ്പാകെ ഹാജരാക്കാനുള്ള തനതുഫണ്ട് സംബന്ധിച്ചുള്ള സാക്ഷ്യപത്രം ബജറ്റ് പ്രെപ്പറേഷന്‍ ഹെല്‍പ്പറില്‍ ലഭ്യമാണ്.
(1) എവിടെ നിന്നു ലഭിക്കും -
ഈ ടൂള്‍ www.PanchayathHelpDesk.
(2) എല്ലാ കമ്പ്യൂട്ടറിലും ലഭിക്കില്ലേ -
KSWAN കണക്ഷന്‍ മാത്രമുള്ള കമ്പ്യൂട്ടറില്‍ ഈ ബ്ലോഗ് ലഭിക്കില്ല. അതിനാല്‍ BSNL, BBNL, തുടങ്ങിയ ബ്രോഡ് ബാന്‍ഡ് കണക്ഷനുകളോ, നെറ്റ് സെറ്റര്‍ പോലുള്ള സംവിധാനങ്ങളോ ലഭ്യമായ കമ്പ്യൂട്ടറുകളിലേ ഈ ബ്ലോഗ് ലഭിക്കൂ.
(3) എന്തു കൊണ്ട് ബ്ലോഗ് -
ഈ ടൂള്‍ ഉപയോഗപ്പെടുത്തുന്ന പല പഞ്ചായത്തുകളിലെയും പ്രതിഭാശാലികളായ ഉദ്യോഗസ്ഥര്‍ നിരവധി പുതുക്കലുകള്‍, തെറ്റുതിരുത്തലുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഓരോ തവണയും വരുത്തുന്ന മാറ്റങ്ങള്‍ക്കു ശേഷം പുതിയ ടൂള്‍ ഓരോ പഞ്ചായത്തിലേക്കും അയച്ചുകൊടുക്കുക ക്ലേശകരമാണ്. അതിനാല്‍ മാറ്റങ്ങള്‍ വരുത്തിയ ഫയലും, എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയെന്ന വിവരവും ബ്ലോഗില്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. അത് ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
(4) മറ്റു ടൂളുകള്‍ ഉപയോഗിക്കുന്നവര്‍ക്കോ -
നിലവില്‍ സമാനമായ മറ്റു ടൂളുകള്‍ ഉപയോഗിക്കുന്നവര്‍ക്കും അനായാസം ഈ ടൂളിലേക്ക് മാറാവുന്നതാണ്. കാരണം, ഇതിലെ ഷീറ്റുകളിലെ മാതൃകയിലായിരിക്കും പലരും ഉപയോഗിക്കുന്ന ടൂളുകളിലെയും ഷീറ്റുകള്‍ സെറ്റ് ചെയ്തിട്ടുള്ളത്. അതിലെ ഡാറ്റ കോപ്പി ചെയ്ത് ഈ ടൂളിലേക്ക് പേസ്റ്റ് സ്‌പെഷ്യല്‍ വാല്യൂസ് വഴി പകര്‍ത്താവുന്നതാണ്.
(5) പേസ്റ്റ് സ്‌പെഷ്യല്‍ വാല്യൂസ് എന്തിന് -
എക്‌സല്‍ ടൂളുകളില്‍നിന്നും മറ്റ് എക്‌സല്‍ ടൂളുകളിലേക്ക് ഡാറ്റ പകര്‍ത്തുമ്പോള്‍ പേസ്റ്റ് സ്‌പെഷ്യല്‍ വാല്യൂസ് വഴി വേണം ചെയ്യാന്‍. പല ടൂളുകളിലെയും ഫോര്‍മാറ്റുകള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ വെറുതേ കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ ആ ഫോര്‍മാറ്റിന്റെ ഭംഗി നഷ്ടപ്പെടും. ടൂളിന്റെ അലൈന്‍മെന്റ് മാറാനും സാധ്യതയുണ്ട്. അതിന്റെ നഷ്ടം ഉപയോഗിക്കുന്ന നമ്മള്‍ക്കു തന്നെയാണ്. അതിനാല്‍ പേസ്റ്റ് സ്‌പെഷ്യല്‍ വാല്യൂസ് തന്നെ ശീലിക്കുക.
(6) പേസ്റ്റ് സ്‌പെഷ്യല്‍ വാല്യൂസ് എങ്ങനെ -
പേസ്റ്റ് സ്‌പെഷ്യല്‍ വാല്യൂസ് എന്നതിന് ഷോര്‍ട്ട്കട്ട് ഇല്ല എന്നു പറയാം. ഇത് രണ്ടു തരത്തില്‍ ചെയ്യാം. ഡാറ്റ കോപ്പി ചെയ്തു കഴിഞ്ഞ് എവിടെയാണോ പേസ്റ്റ് ചെയ്യേണ്ടത് അവിടെ ക്ലിക്ക് ചെയ്ത്, റൈറ്റ് ക്ലിക്ക് ചെയ്ത് പേസ്റ്റ് സ്‌പെഷ്യല്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇപ്പോള്‍ ലഭിക്കുന്ന ഡയലോഗ് ബോക്‌സില്‍ വാല്യൂസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഓക്കെ പ്രസ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ എവിടെനിന്നു കോപ്പി ചെയ്താലും അതിലെ ഡാറ്റ മാത്രമേ പകര്‍ത്തൂ, ഫോണ്ട്, അലൈന്‍മെന്റ്, ഫോര്‍മുലകള്‍ തുടങ്ങിയവയൊന്നും പകര്‍ത്തില്ല.
പേസ്റ്റ് സ്‌പെഷ്യല്‍ വാല്യൂസ് ചെയ്യാന്‍ ഒരു ഷോര്‍ട്ട്കട്ടും ഉപയോഗപ്പെടുത്താം. കോപ്പി ചെയ്യുന്നതിന് Ctrl+C കീ കോംബിനേഷന്‍ ഉപയോഗപ്പെടുത്തുക. ഇനി എവിടെയാണോ പേസ്റ്റ് ചെയ്യേണ്ടത്, ആ സെല്ലില്‍ ക്ലിക്ക് ചെയ്യുക. Ctrl + Alt + V (കണ്‍ട്രോള്‍, ആള്‍ട്ട് എന്നീ കീകള്‍ അമര്‍ത്തി ഒപ്പംതന്നെ വി എന്ന ബട്ടണും അമര്‍ത്തുക), ഇപ്പോള്‍ പേസ്റ്റ് സ്‌പെഷ്യല്‍ ഡയലോഗ് ബോക്‌സ് വരും. ഇതില്‍നിന്നും വാല്യൂസ് സെലക്ട് ചെയ്യുന്നതിന് വീണ്ടും V ബട്ടണ്‍ അമര്‍ത്തുക. ഇനി ഓക്കെ ബട്ടണ്‍ ക്ലിക്ക് ചെയ്യുകയോ, എന്‍റര്‍ കീ പ്രസ് ചെയ്യുകയോ ആകാം.
(7) മറ്റു ടൂളുകളില്‍നിന്നും ഇതിന്റെ പ്രധാന ഗുണങ്ങള്‍ -
മിക്കവാറും ബജറ്റ് തയ്യാറാക്കുന്നതിനുള്ള ടൂളുകളിലെല്ലാം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഷീറ്റുകള്‍തന്നെയാണ് ഉപയോഗിച്ചിരിക്കുക. അതേ മാതൃകയിലാണ് ഇതിലെയും ഷീറ്റുകള്‍ സെറ്റ് ചെയ്തിട്ടുള്ളത്. പക്ഷേ, പ്രിന്റ് കൊടുക്കുമ്പോള്‍ ഓരോ ഷീറ്റായി പ്രിന്റ് നല്‍കേണ്ടതില്ല. കാരണം, Budget to Print എന്ന ഷീറ്റില്‍ മുഴുവന്‍ പേജിലെയും ഡാറ്റ ലഭ്യമാണ്. അത് ഒറ്റയടിക്കു പ്രിന്റ് നല്‍കാവുന്നതാണ്. ഇതുകൊണ്ട് രണ്ടു ഗുണമാണ്.
(ഒന്ന്) സമയലാഭം - ഓരോ പേജും പ്രിന്റ് നല്‍കുന്നതിനേക്കാള്‍ വേഗത്തില്‍ നമുക്ക് ഈ ഷീറ്റ് പ്രിന്റ് ചെയ്യാം.
(രണ്ട്) പേജ് ലാഭം - ഒറ്റയടിക്ക് പ്രിന്റ് നല്‍കുന്നതിനാല്‍, ഡബിള്‍സൈഡില്‍ പ്രിന്റ് ചെയ്യാം.
ഇതില്‍ ബജറ്റ് ലാന്‍ഡ് സ്‌ക്കേപ്പ് രൂപത്തിലും പോര്‍ട്ട്രെയ്റ്റ് രൂപത്തിലും പ്രിന്റ് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ ടൂളില്‍ ബജറ്റിലെ കണക്കുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും ചേര്‍ത്തിട്ടുണ്ട്. അത് തെറ്റുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
(8) വിശദവിവരങ്ങള്‍ക്ക് ആരുമായി ബന്ധപ്പെടണം -
ഈ ടൂള്‍ സംബന്ധമായ സാങ്കേതികവിഷയങ്ങള്‍ക്ക് പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക്കിലെ മനു രാപ്പാളുമായും (9446 407 279) ഡാറ്റ സംബന്ധമായ അക്കാദമികവിഷയങ്ങള്‍ക്ക് സാംഖ്യ എക്സ്പെര്‍ട്ടായ കെ.സി. ജെയിംസുമായും (9496 000 666) മറ്റു വിഷയങ്ങള്‍ക്കെല്ലാം കിലയിലെ ഐടി വിഭാഗത്തിലെ പി.എ.അനൂപുമായും (860 600 77 79) ബന്ധപ്പെടാവുന്നതാണ്.
website :
http://panchayathhelpdesk.
ഈ ആവശ്യത്തിലേക്കായി പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌ക്ക് തയ്യാറാക്കിയ മറ്റു ടൂളുകളും അടുത്ത ദിവസങ്ങളില്‍ പുതിയ പരിഷ്‌ക്കാരങ്ങളോടെ പ്രസിദ്ധീകരിക്കുന്നതാണ്.
(1) Project to Budget Mapping Helper with Gender Peformance Budgets -- ബജറ്റിനായി പ്രോജക്ടുകളുടെ വിവരം ലഭിക്കല്‍
(2) Budget Sheet Data from Saankhya Reports ബജറ്റിലേക്ക് ആവശ്യമുള്ള ഏതാണ്ട് എല്ലാ വിവരങ്ങളും ലഭിക്കല്‍
(3) ILGMS വിന്യസിച്ചിട്ടുള്ള പഞ്ചായത്തുകളുടെ ബജറ്റ് രൂപീകരണത്തിനാവശ്യമായ ഡാറ്റകള്‍ ക്രോഡീകരിക്കുന്നതിനുള്ള ടൂളും അധികം വൈകാതെ തയ്യാറാകും.
Contributors
Manoj Mukundan, HC, Anakkara GP, Palakkad 9446 407 279

No comments:
Post a Comment