My Posts

Tools and Notes Arranged Subject Wise   »«   Tools and Notes Arranged Subject Wise   »«   Tools and Notes Arranged Subject Wise   »«  

Monday, 27 December 2021

Deduction of Honorarium of Members due to Covid (മാനവേതനത്തില്‍നിന്ന് കുറവു ചെയ്ത കോവിഡ് അനുബന്ധ തുക )

 ജനപ്രതിനിധികളുടെ മാനവേതനത്തില്‍നിന്ന് കുറവു ചെയ്ത കോവിഡ് അനുബന്ധ തുക സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികള്‍ ഇനി പറയും പ്രകാരമാണ്.

1. തുക തനതുഫണ്ട് അക്കൗണ്ടിലാണെങ്കില്‍ ജേണല്‍ വഴി ലയബിളിറ്റി കുറയ്ക്കാന്‍ നടപടി സ്വീകരിക്കാവുന്നതാണ്.


2.SDTSB അക്കൗണ്ടിലാണ് തുകയെങ്കില്‍ അത് തനതുഫണ്ടിലേക്ക് മാറ്റി കോണ്ട്ര ചെയ്ത ശേഷം ജേണല്‍ വഴി ലയബിളിറ്റി കുറയ്ക്കാന്‍ നടപടി സ്വീകരിക്കാവുന്നതാണ്. (മിക്കവാറും പഞ്ചായത്തുകള്‍ 31.03.2021നു തന്നെ ഈ തുക തനതുഫണ്ട് ബാങ്കിലേക്ക് മാറ്റിയിട്ടുള്ളതാണ്.)


3. ജനപ്രതിനിധികള്‍ക്ക് തുക തിരികെ നല്‍കാന്‍ സാധിക്കില്ല. 

(തുക തിരികെ നല്‍കിയ പഞ്ചായത്തുകളും ഉണ്ടാകാം. ഇക്കാര്യത്തില്‍ നാളിതുവരെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലാത്തതാണ്.)



ലയബിളിറ്റി കുറയ്ക്കല്‍

Debit : Covid Recovery Head 

Credit : Prior Period - Establishment Expenses




SDTSB അക്കൗണ്ടിലെ തുക  തനതുഫണ്ടിലേക്ക് മാറ്റിയ ശേഷം

Credit :  Treasury Account Of Covid

Debit : Own Fund Bank



ഉത്തരവിന്‍റെ വിശദാംശങ്ങള്‍ ഇനിപ്പറയും പ്രകാരമാണ്.

23-04-2020 തീയതിയിലെ സ.ഉ.(കൈ) നം.73/2020/ത.സ്വ.ഭ.വ. നമ്പര്‍ ഉത്തരവു പ്രകാരം  കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവ് ചെയ്യുന്നതിനു പകരം ഒരു മാസത്തെ ഹോണറേറിയം മാത്രം കുറവുചെയ്യുന്നതിന് നിര്‍ദ്ദേശിച്ചിരുന്നു.

നിലവിൽ ഒരു മാസത്തെ ഹോണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുള്ള ജനപ്രതിനിധികളുടെ കാര്യത്തിൽ ഹോണറേറിയത്തിൽ നിന്നും ഇനിയും കുറവ് വരുത്തേണ്ടതില്ലെന്നും . അല്ലാത്തവരുടെ കാര്യത്തിൽ ഏപ്രിൽ മുതൽ നാലു ഗഡുക്കളായി ഒരു മാസത്തെ ഹോണറേറിയം കുറവുചെയ്യാവുന്നതാണെന്നും നിര്‍ദ്ദേശിച്ചിരുന്നു.



 തുടര്‍ന്ന് 18-12-2021 തീയതിയിലെ നമ്പർ: ജെ3 - 7277/2021 സര്‍ക്കുലര്‍ പ്രകാരം സര്‍ക്കാര്‍ ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്.

കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം കുറവ് ചെയ്യുവാൻ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടി തുക കുറവ് ചെയ്ത് പ്രത്യേക ട്രഷറി അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതാണ്. ടി സാഹചര്യത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം കുറവ് ചെയ്യുവാനാണ് നിർദ്ദേശിച്ചിട്ടുണ്ടായിരുന്നതെന്നും ആയതിനാൽ തന്നെ ടി തുക പ്രത്യേകമായി സൂക്ഷിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റി വച്ചതിൽ നിന്നും വിഭിന്നമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയം
 കുറവ് ചെയ്യുകയാണുണ്ടായിട്ടുള്ളതെന്നതിനാൽ തന്നെ ടി തുക തിരികെ നൽകുവാൻ സാധിക്കുകയില്ലെന്ന്  അറിയിച്ചിട്ടുണ്ട്.

- 1) ടി തുക ധനാഭ്യർത്ഥന 43 ന് കീഴിൽ 3604 മുഖ്യ ശീർഷകത്തിന് കീഴിൽ വരുന്ന അക്കൗണ്ടിൽ നിന്നും (പൊതു ആവശ്യഫണ്ട് / മെയിന്റനൻസ് ഫണ്ട് വികസന ഫണ്ട്) പിൻവലിച്ച തുകയാണെങ്കിൽ, പ്രസ്തുത തുക 3604-00-911-99-Recoveries of over payment എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതും , -
 ii) ടി തുക സ്ഥാപനത്തിന്റെ തനതു ഫണ്ടിൽ നിന്നും പിൻവലിച്ച തുകയാണെങ്കിൽ, പ്രസ്തുത തുക സ്ഥാപനത്തിന്റെ തനതു ഫണ്ടിലേക്കു തിരികെ ഒടുക്കേണ്ടതായിട്ടുള്ളതിനാൽ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ തനത് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കി ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന തുക പ്രസ്തുത തനതു ഫണ്ടിലേക്കു ഒടുക്കേണ്ടതുമാണ്.




ഇത്രയും വിശദമായി നിര്‍ദ്ദേശങ്ങള്‍ ലഭ്യമായ ശേഷവും പലരും ഈ തുക ട്രഷറിയിലേക്ക് തിരിച്ചടയ്ക്കേണ്ടതാണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്.


Contributors


Manoj Mukundan, HC, Anakkara GP, Palakkad 9446 407 279 

Saneesh Kumar T B Head Clerk Chempu GP Eranakulam  94 95 030923

T K Sunilkumar JS PAU 2, Nedumkandam, Idukki Ernakulam  97 45 808377 

Shinaj V H HC Tarur GP, Palakkad  9633149868

Rekha M K Secretary Parathodu GP, Kottayam  94 95 252622




No comments:

Post a Comment

Deduction of Honorarium of Members due to Covid (മാനവേതനത്തില്‍നിന്ന് കുറവു ചെയ്ത കോവിഡ് അനുബന്ധ തുക )

 ജനപ്രതിനിധികളുടെ മാനവേതനത്തില്‍നിന്ന് കുറവു ചെയ്ത കോവിഡ് അനുബന്ധ തുക സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികള്‍ ഇനി പറയും പ്രകാരമാണ്. 1. തുക തന...