Budget Preparation
ഘടക സ്ഥാപന മേധാവികളുടെ യോഗം – ഡിസംബര്‍ 15ഫോറങ്ങള്‍ നല്കല്‍ - ഡിസംബര്‍ 15പ്രൊപ്പോസലുകള്‍ സ്വീകരിക്കല്‍ - ജനുവരി 15സ്റ്റാന്റിംഗ് കമ്മിറ്റികള്‍ യോഗം – ജനുവരി 22ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കല്‍ - ഫെബ്രുവരി 1ബജറ്റ് ഫോറങ്ങള്‍ തയ്യാറാക്കല്‍ - മാര്‍ച്ച് 1പ്ലാന്‍-നോണ്‍ പ്ലാന്‍ സംയോജനംഗ്രാമപഞ്ചായത്ത് യോഗം – മാര്‍ച്ച് 7 ന് മുമ്പ്ബജറ്റ് അംഗീകാരം – മാര്‍ച്ച് 31 ന് മുമ്പ്
പദ്ധതിയിതര ബജറ്റ് രൂപീകരണത്തിനും ഘടകസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് പ്ലാന്‍ രൂപീകരണത്തിനുമായുള്ള ശുപാര്‍ശകള്‍ സ്വീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ഘടകസ്ഥാപന മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തവരുടെ ഹാജരും നടപടി ക്രമവും എന്ന് തലക്കെട്ട് കൊടുക്കാം.
ഘടകസ്ഥാപനമേധാവികളുടെ യോഗത്തില്‍ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യങ്ങള്‍ മുഴുവനും വാങ്ങാം. അതതു വകുപ്പുകളില്‍നിന്നും തുക അനുവദിക്കാന്‍ സാദ്ധ്യതയുള്ള വേതനം തുടങ്ങിയവയൊഴികെ അടുത്ത ഒരു വര്‍ഷത്തെ അവരുടെ ആവശ്യങ്ങള്‍ എ2 ഷീറ്റില്‍ കൂടുതല്‍ വരികള്‍ ചേര്‍ത്തും വാങ്ങാം. ഇവിടെ ചിലര്‍ക്കെങ്കിലും സംശയം തോന്നാവുന്നത് മൃഗാശുപത്രി ചുറ്റുമതില്‍ കെട്ടല്‍ എന്നത് ആണ് ഒരു ഘടകസ്ഥാപനത്തിന്റെ ആവശ്യം. അത് പദ്ധതിയിതര ബജറ്റ് പ്രൊപ്പോസല്‍ അല്ലല്ലോ. ചുറ്റുമതില്‍ കെട്ടുന്നത് നമ്മള്‍ സാധാരണ ഗതിയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയല്ലേ ചെയ്യുക. അങ്ങനെയുള്ളവ എ2 ഷീറ്റില്‍ ചേര്‍ക്കേണ്ടതുണ്ടോ. പദ്ധതിയുടെ ഭാഗമായും ഘടകസ്ഥാപനമേധാവികളുടെ യോഗം വിളിച്ചുചേര്‍ക്കേണ്ടതുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഈ യോഗത്തില്‍ത്തന്നെ പദ്ധതി പ്രൊപ്പോസലുകളും വാങ്ങുന്നത് നല്ലതായിരിക്കും എന്നേ പറയാന്‍ കഴിയൂ.
അവര്‍ തരുന്ന പ്രൊപ്പോസലുകളില്‍ പദ്ധതിയിതര ബജറ്റ് പ്രൊപ്പോസലുകളും ഘടകസ്ഥാപനങ്ങളുടെ മെയിന്റനന്‍സ് പ്ലാനും വേര്‍തിരിച്ച് നമുക്ക് നോന്‍ പ്ലാന്‍ ബജറ്റിന്റെയും പ്ലാന്‍ ബജറ്റിന്റെയും നടപടികളുമായി മുന്നോട്ടു പോകാം.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ
നടപടി ക്രമങ്ങള്‍
(ഹാജര്‍ : ടി.ജി.സജി)
വിഷയം : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്- ഘടകസ്ഥാപനങ്ങളുടെ ആവര്‍ത്തനച്ചെലവുകള്‍ക്ക്
മുന്‍കൂര്‍ തുക അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
പരാമര്‍ശം : (൧) 83/2017/fin തിയതി 24.11.2017 -ാം നമ്പര്‍ ധനകാര്യവകുപ്പ് സര്‍ക്കുലര്‍
(൨) പ്രോ.നം. 94/20 കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ ആവര്‍ത്തന
ചെലവുകള്‍ക്ക് പണം അനുവദിക്കല്‍
(൩) 2019-20 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍
ഉത്തരവ് നമ്പര്‍ എ2-1000/2019 തിയതി 27-07-2019
മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണം രണ്ടാഘട്ടം 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോ. നം. 94/20 കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ ആവര്‍ത്തനച്ചെലവുകള്‍ക്ക് പണം അനുവദിക്കല്‍ പ്രോജക്ട് പ്രകാരം രൂ. 5,00,000/- വകയിരുത്തിയിട്ടുള്ളതാണ്. 2019-20 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയതു പ്രകാരം ഓരോ ഘടക സ്ഥാപനങ്ങള്‍ക്കും ആനുപാതികമായി താഴെപ്പറയും വിധം മുന്‍കൂര്‍ തുക അനുവദിച്ചുകൊണ്ട് ഇതിനാല്‍ ഉത്തരവാകുന്നു. മേല്‍തുക അതത് ഘടകസ്ഥാപനങ്ങളുടെ ട്രഷറി അക്കൗണ്ടിലേക്ക് വരവുവെക്കേണ്ടതും വൈദ്യുതി ബില്‍, വെള്ളക്കരം, ടെലഫോണ്‍ ചാര്‍ജ് തുടങ്ങിയ ആവര്‍ത്തനച്ചെലവുകള്‍ക്ക് വിനിയോഗിക്കേണ്ടതും വിനിയോഗശേഷം ആയതു സംബന്ധിച്ച സാക്ഷ്യപത്രം രേഖാമൂലം സമര്‍പ്പിക്കേണ്ടതും കൂടുതല്‍ തുക ആവശ്യമായ പക്ഷം അപേക്ഷ സമര്‍പ്പിക്കേണ്ടതും 2020 ഫെബ്രുവരി 28നു ശേഷം വിനിയോഗിക്കാതെ ബാക്കി വരുന്ന തുക പഞ്ചായത്ത് ഫണ്ടിലേക്ക് 15-03-2020നകം തിരിച്ചടവാക്കേണ്ടതുമാകുന്നു.
(൧) അസി.എന്‍ജിനീയര്‍, ത.സ്വ.ഭ.വ. - 12,000
(൨) കൃഷി ഓഫീസര്‍ - 17,500
(൩) പ്രധാനാധ്യാപകന്, ജിഎല്‍പിഎസ്, കോടാലി - 38,000
(൪) പ്രധാനാധ്യാപിക, ജിയുപിഎസ്, ലൂര്‍ദ്ദ്പുരം - 20,000
(൫) പ്രധാനാധ്യാപിക, ജിഎല്‍പിഎസ്, മറ്റത്തൂര്‍ - 23,500
(൬) ഐസിഡിഎസ് സൂപ്പര്‍വൈസര്‍ - 1,07,500
(൭) വെറ്ററിനറി സര്‍ജന്‍ - 2,500
(൮) പ്രധാനാധ്യാപിക, ജിയുപിഎസ്, വെള്ളിക്കുളങ്ങര - 25,500
ആകെ - രൂ.2,46,500/-
സെക്രട്ടറി
പകര്‍പ്പ്
(൧) ട്രഷറി ഓഫീസര്‍, സബ് ട്രഷറി, പുതുക്കാട്
(൨) അതത് ഘടകസ്ഥാപനമേധാവികള്‍ക്ക്
(൩) ബില്‍
ഘടകസ്ഥാപനങ്ങള്‍ക്കു കൈമാറുന്ന തുക മുന്‍കൂര്‍ നല്‍കുന്നതായി സാംഖ്യ/ILGMSല്‍ രേഖപ്പെടുത്തണം. അവരില്‍നിന്നു വിനിയോഗ സാക്ഷ്യപത്രം ലഭിക്കുന്ന മുറയ്ക്ക് അത് റെക്ടിഫിക്കേഷന്‍ ജേണല്‍ വഴി അതത് ഘടകസ്ഥാപനങ്ങളുടെ ആവര്‍ത്തനച്ചെലവിനത്തിലേക്ക് ഡെബിറ്റ് ചെയ്യണം. ഇനിയും തുക വേണമെന്ന് ഘടകസ്ഥാപനമേധാവികള്‍ റിക്വിസിഷന്‍ മുഖേന ആവശ്യപ്പെടുന്ന പക്ഷം, തുടര്‍ന്നും തുക അനുവദിക്കണം. സാമ്പത്തികവര്‍ഷാവസാനം ബാക്കി വരുന്ന തുക തിരികെ അടവാക്കുകയോ, അടുത്ത വര്‍ഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ രേഖാമൂലം അനുവാദം നല്‍കുകയോ ചെയ്യാം.
ഇത്രയും കാര്യങ്ങളാണ് ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് ജനുവരി 15നകം ശ്രദ്ധിക്കേണ്ടത്.
No comments:
Post a Comment