https://bims.treasury.kerala.gov.in/
Bill Information and Management System
BiMS സൈറ്റ് മുഖേനയാണ് നിലവില്‍ പഞ്ചായത്തുകളുടെ ട്രഷറി വിനിമയങ്ങള്‍ ഏറെയും നടക്കുന്നത്. ആദ്യകാലങ്ങളില്‍ ബിംസ് വഴി അനുവദിക്കുന്ന അലോട്ട്മെന്‍റുകളുടെ ബില്ലുകള്‍ മാത്രം സമര്‍പ്പിക്കാന്‍ ഉപകരിച്ചിരുന്ന ഈ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ ചെക്കുകളും റെമിറ്റന്‍സ് ചലാനുകളും എല്ലാം ഉപയോഗിച്ച് തുക കൈമാറാനും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക ലഭിച്ചു എന്ന് ഉറപ്പുവരുത്താനും സഹായിക്കുന്ന വലിയ സംവിധാനമായി മാറിക്കഴിഞ്ഞു.
Beneficiary മാത്രം ഉള്‍ക്കൊള്ളിച്ചുള്ള പ്രൊസീഡിംഗ്സ് ബിംസില്‍ ചെക്കിനൊപ്പം ചെയ്യുക എളുപ്പമാണ്. Beneficiaryക്കൊപ്പം Deduction കൂടി ചേര്‍ക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കണം എന്നുമാത്രം. അതും അത്ര പ്രശ്നമല്ല.
എന്നാല്‍ Beneficiary ഇല്ലാതെ Deduction മാത്രമായി പ്രൊസീഡിംഗ്സ് ഉണ്ടാക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം. പലപ്പോഴും ആദ്യ തവണ ചെയ്താല്‍ ശരിയാകണമെന്നില്ല. Deduction ചേര്‍ത്തതിനു ശേഷം Beneficiaryചേര്‍ക്കാതെ പോയാലും ഓട്ടോമാറ്റിക്കായി Beneficiaryവരാറുണ്ട്. (Self) . ഇവിടെ ചിലപ്പോള്‍ തുക പൂജ്യമായിരിക്കും. ചിലപ്പോള്‍ ചെക്കിന്‍റെ അതേ തുക തന്നെ വരും. രണ്ടായാലും ട്രഷറിയില്‍ ചെക്ക് പാസ്സാകില്ല.
അവര്‍ തിരിച്ചയയ്ക്കും. ഇങ്ങനെ റിട്ടേണ്‍ ചെയ്തവ കാണുന്നതിന് BiMS ഡിഡിഒ അഡ‍്മിന്‍ ലോഗിനില്‍ TSB- Proceedings status നോക്കുക. അതിൽ try status ക്ലിക്ക് ചെയ്താൽ അതിന് നേരെയുള്ള restore ബട്ടൺ active ആകും. നേരത്തെ അയച്ച proceedings cancel ആവുകയും, പുതിയൊരു proceedings നമ്പർ generate ചെയ്തു വരികയും ചെയ്യും. പുതിയ proceedings, BiMS ഡിഡിഒ ലോഗിനില്‍ proceedings edit മെനുവിൽ കാണാം. അതിൽ ആവശ്യമായ ഭേദഗതികൾ വരുത്തി പുനസ്സമർപ്പിക്കാം
ഇങ്ങനെ എഡിറ്റ് ചെയ്താലും ചിലപ്പോള്‍ അയയ്ക്കാന്‍ കഴിയാറില്ല. അതിനാല്‍ ഈ പ്രൊസീഡിംഗ്സ് ഡൗണ്‍ലോഡ് ചെയ്തുവെക്കുക. ഇനി ഇത് ഡിലിറ്റ് ചെയ്ത് പുതിയ പ്രൊസീഡിംഗ്സ് തയ്യാറാക്കലാണ് എളുപ്പം.
(അതിനായി പഴയ ചെക്ക് നമ്പറും വിശദാംശങ്ങളും കിട്ടാനായാണ് ഡൗണ്‍ലോഡ് ചെയ്തുവെക്കാന്‍ പറഞ്ഞത്. അതിലെ പ്രൊസീഡിംഗ്സിലെ ഡാറ്റയും പരാമര്‍ശങ്ങളും എല്ലാം ഒരു വേര്‍ഡ് ഫയലിലേക്ക് കോപ്പി ചെയ്തു വെക്കുന്നതും നല്ലതാണ്.)
പുതിയ പ്രൊസീഡിംഗ്സ് തയ്യാറാക്കിയാലും Beneficiary ഇല്ലാതെ Deduction മാത്രമായി സേവ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Amount Mismatch എന്ന മെസ്സേജ് ചിലപ്പോള്‍ വരും. അതിനാല്‍ Beneficiary ഇല്ലാതെ Deduction മാത്രമായിചേര്‍ത്ത് Deductionന്‍റെ ഭാഗം മാത്രം സേവ് ചെയ്യുക. ഇനി വീണ്ടും എഡിറ്റ് എടുത്ത് ഏറ്റവും അടിയില്‍ വരുന്ന സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സബ് മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതിനിടയില്‍ അറിയാതെ Beneficiary ഡീറ്റെയില്‍സിനു താഴെയുള്ള സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്തു പോയാല്‍ നേരത്തേ കണ്ട പ്രശ്നങ്ങളെല്ലാം വീണ്ടും വന്നേക്കും. ഒന്നുകൂടി ഡിലിറ്റ് ചെയ്ത് പുതിയ പ്രൊസീഡിംഗ്സ് തയ്യാറാക്കലാണ് എളുപ്പം.
ഈ വഴിയൊന്നും പോകാതെയും ചില നേരം പ്രൊസീഡിംഗ്സ് സേവ് ആകുന്നതായും കണ്ടിട്ടുണ്ട്. (ദൈവാനുഗ്രഹം)
(കപ്പേളയില്‍ മെഴുകുതിരി കത്തിക്കുന്നവര്‍ക്കും നേര്‍ച്ചപ്പെട്ടിയില്‍ കാണിക്കയിടുന്നവര്‍ക്കും മാത്രം)
Contributors
Manoj Mukundan, HC, Anakkara GP, Palakkad 9446 407 279
Shinaj V H HC Tarur GP, Palakkad 9633149868
No comments:
Post a Comment